Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knowledge Lamp

Kottayam

ഉന്നത വി​ദ്യാ​രം​ഭ​വും വി​ജ്ഞാ​ന ദീ​പ പ്രോ​ജ്ജ്വ​ല​ന​വും 17ന്

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ഈ ​വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​രം​ഭ​വും വി​ജ്ഞാ​ന ദീ​പ പ്രോ​ജ്ജ്വ​ല​ന​വും 17ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ചെ​യ​ർ​മാ​ർ ബെ​ന്നി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം വി​ജ്ഞാ​ന ദീ​പം തെ​ളി​യി​ക്കും. ച​ട​ങ്ങി​ൽ പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ വി​കാ​രി ഫാ. ​സോ​ബി​ൻ താ​ഴ​ത്തു​വീ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​വ. ഡോ. ​സേ​വ്യ​ർ കൊ​ച്ചു​പ​റ​മ്പി​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി ര​ചി​ച്ച പു​സ്ത​കം പാ​ഷ​ൻ ക്വോ​ഷ്യ​ന്‍റ് പ്ര​കാ​ശ​നം ചെ​യ്യും. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​നി​ൽ നി​ന്ന് റ​വ. ഡോ. ​സേ​വ്യ​ർ കൊ​ച്ചു​പ​റ​മ്പി​ൽ പു​സ്ത​കം സ്വീ​ക​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക ബ്രി​ഡ്ജ് പ്രോ​ഗ്രാ​മി​ന് മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ഡോ. ​ബി​നു ക​ണ്ണ​ന്താ​ന​വും, അ​നീ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up